Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skill Studio

Pathanamthitta

ന​വ​ത​ല​മു​റ​യ്ക്കാ​യി സ്കി​ൽ സ്റ്റു​ഡി​യോ​യു​മാ​യി ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ

തി​രു​വ​ല്ല: സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തെ വേ​റി​ട്ട രീ​തി​യി​ൽ പു​ന​ർ​നി​ർ​വ​ചി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സാ​ന്തോം സ്കി​ൽ സ്റ്റു​ഡി​യോ (എ​സ്-​ക്യൂ​ബ്) ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന് അ​നു​യോ​ജ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​യാ​റാ​ക്കി​യ വി​പ്ല​വാ​ത്മ​ക പ​ഠ​നകേ​ന്ദ്ര​മാ​ണി​ത്. പ​ര​മ്പ​രാ​ഗ​ത ക്ലാ​സ് മു​റി​ക​ൾ​ക്ക​പ്പു​റം, കു​ട്ടി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും വി​ക​സി​പ്പി​ക്കാ​നും പ്ര​ക​ടി​പ്പി​ക്കാ​നും സാ​ധി​ക്കു​ന്ന ഒ​രു സ​വി​ശേ​ഷ ഇ​ട​മാ​യാ​ണ് ഇ​ത് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സോ​ഫ്റ്റ്‌ സ്കി​ൽ സ്റ്റു​ഡി​യോ​യെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. സാ​ധാ​ര​ണ ക്ലാ​സ് മു​റി​ക​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും ന​വ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യും ത​ത്സ​മ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്രാ​യോ​ഗി​ക പ​ഠ​നാ​ന്ത​രീ​ ക്ഷ​മാ​ണ് സ്കൂ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ഡി​യോ-​വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ, ഫോ​ട്ടോ​ഗ്രാ​ഫി സ്റ്റു​ഡി​യോ, ഗ്രീ​ൻ സ്ക്രീ​ൻ സ്റ്റു​ഡി​യോ, പോ​ഡ്കാ​സ്റ്റ് കോ​ർ​ണ​ർ, സ്കൂ​ളി​നു​ള്ളി​ലെ റേ​ഡി​യോ സ്റ്റേ​ഷ​ൻ, ക്രി​ട്ടി​ക്ക​ൽ തി​ങ്കിം​ഗ് യൂ​ണി​റ്റ് (ഐ​സി​യു), ക്രി​യേ​റ്റീ​വ് തി​ങ്കിം​ഗ് സ്പേ​സ് (2 ഡോ​ട്സ്), കൊ​ളാ​ബ​റേ​ഷ​ൻ സോ​ൺ, ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ ലാ​ബ്, ന്യൂ​സ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് യൂ​ണി​റ്റ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് പ്ര​സ​ന്‍റേ​ഷ​ൻ ലാ​ബ്, ഇ​ന്‍റ​ർ​വ്യൂ ആ​ൻ​ഡ് മ​ൾ​ട്ടി​മീ​ഡി​യ സ്പേ​സ്, സ്റ്റാ​ർ​ട്ട​പ്പ് ബോ​ക്സ്, സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് ഏ​രി​യ, യൂ​ട്യൂ​ബ് ചാ​ന​ൽ, ലീ​ഡ​ർ​ഷി​പ്പ് കോ​ർ​ണ​ർ, ക​രി​യ​ർ അ​വ​ബോ​ധം, സോ​ഷ്യ​ൽ സ്കി​ൽ​സ് സ്പേ​സ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സ്റ്റു​ഡി​യോ​യി​ലു​ണ്ട്. അ​ക്കാ​ദ​മി​ക് അ​റി​വും പ്രാ​യോ​ഗി​ക നൈ​പു​ണ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ​ഠ​ന​രീ​തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എ​സ്-​ക്യൂ​ബ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​ർ ടീം, ​സ്കി​ൽ ടീം, ​മീ​ഡി​യ ടീം ​എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ന​യി​ക്കു​ന്ന മൂ​ന്ന് സം​ഘ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന മാ​തൃ​ക​യും പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ടോ​മി, -ടോ​മി​ന ​എ​ന്നീ മാ​സ്കോ​ട്ടു​ക​ൾ പ​ദ്ധ​തി​ക്ക് യു​വ​ത്വ​ത്തി​ന്‍റെ തു​ടി​പ്പേ​കു​ന്നു. കൂ​ടാ​തെ, ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ വി​ശു​ദ്ധ​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ കാ​ർ​ലോ അ​ക്കു​ത്തി​സി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഈ ​സ്റ്റു​ഡി​യോ പ്രവ​ർ​ത്തി​ക്കു​ന്ന​ത്.

തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ര​ക്ഷാ​ക​ർ​തൃത്വ​ത്തി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ന​ക്കു​ളം, ഹെ​ഡ്മി​സ്ട്ര​സ് ഷാ​ലു ആ​ൻ​ഡ്രൂ​സ്, ഫാ. ​ചെ​റി​യാ​ൻ മ​ണ​പ്പു​റ​ത്ത് എ​ന്നി​വ​രും സ്കൂ​ൾ നേ​തൃ​ത്വ​വും ന​ൽ​കി​യ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

എ​സ്-​ക്യൂ​ബി​ന്‍റെ ആ​ശ​യം, ഡി​സൈ​ൻ, നി​ർ​വ​ഹ​ണം എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് സ്റ്റു​ഡി​യോ ഡി​സൈ​ന​റും ലീ​ഡു​മാ​യ ലൈ​ജു കോ​ശി മാ​ത്യു​വാ​ണ്.

Latest News

Corehub Up